സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധന,ഞെട്ടിക്കുന്ന വിവരങ്ങൾ
നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാർത്ഥികൾ കണ്ടെത്തി.പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകിയ ശേഷം മോർഫ് ചെയ്ത ഫോട്ടോകൾ ടെലഗ്രാം ചാറ്റിൽ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി. ടീച്ചർമാരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയിൽ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്.
കൊച്ചി |എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനനടത്തി . സംഭവത്തിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ കണ്ടത്. ഫോൺ പരിശോധിച്ച പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാർത്ഥികൾ കണ്ടെത്തി.പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകിയ ശേഷം മോർഫ് ചെയ്ത ഫോട്ടോകൾ ടെലഗ്രാം ചാറ്റിൽ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി. ടീച്ചർമാരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയിൽ ടീച്ചർമാർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്. ഹോസ്റ്റലിൽ നിന്നും ചിത്രങ്ങൾ പകർത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങങ്ങൾ വിദ്യാർത്ഥികൾ കണ്ടെത്തി.കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് എസ് ശ്രീഹരി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്.
ശ്രീഹരി നഗ്ന ചിത്രങ്ങൾ വിറ്റത് പണം വാങ്ങിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ വിറ്റതിന്റെ ചാറ്റ് രേഖകൾ പോലീസിന് ലഭിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ദൃശ്യങ്ങളും ശ്രീഹരി പകർത്തിയിരുന്നുവെന്നാണ് സൂചന.
ശ്രീഹരിയെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റക്കാരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. വിദ്യാര്‍ത്ഥിയെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പോലീസ് അറിയിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കോളജിലെ വിവിധ പരിപാടികള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. 2025 ഡിസംബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു വരികയായിരുന്നു.
ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയും, തുടര്‍ന്ന് കോളേജിന്റെ ആഭ്യന്തര പരിഹാര സമിതി വിഷയം അന്വേഷിച്ച് ഗൗരവം കണക്കിലെടുത്ത് വിദ്യാർത്ഥിയെ പുറത്താക്കുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍ (ബിഎന്‍എസ് സെക്ഷന്‍ 79), ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീല സാമഗ്രികള്‍ പ്രചരിപ്പിക്കല്‍ (ഐടി ആക്ട് സെക്ഷന്‍ 67), വ്യക്തിഗത സ്വകാര്യത ലംഘിക്കല്‍ (കേരള പോലീസ് ആക്ട് സെക്ഷന്‍ 119(1)(ബി)) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോളേജ് അധികൃതര്‍ നല്‍കിയ ഫോണ്‍ പോലീസ് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിത്തുടങ്ങി. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇരയായവരുടെ വിശദമായ മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തിവരികയാണ്