BREAKING NEWS .. വട്ടവടയിൽ മണൽകടത്ത് പോലീസ് പിടികൂടിയ പരാതികളെ മണൽ മാഫിയ മോചിപ്പിച്ചു

വട്ടവടയിൽ പട്രോളിങ്ങിന് എത്തിയ ദേവികുളം എസ്‌ഐ കെ.ദിലീപ് കുമാറിനും സംഘത്തിനും നേരെയാണ് എട്ടംഗ സംഘം ആക്രമണത്തിനു മുതിര്‍ന്നത്. മണല്‍ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വാഹനത്തില്‍ കയറ്റിയയാളെ അക്രമി സംഘം ബലമായി മോചിപ്പിച്ചു.

0

പോലീസ് കസ്റ്റഡിയിൽ എടുത്ത മണല്‍ കടത്തുസംഘത്തെ മണൽമാഫിയ ബലമായി മോചിപ്പിച്ചു  live….മൂന്നാർ :ഇന്നലെ വൈകിട്ട് കോവിലൂര്‍ ടൗണില്‍ ആയിരുന്നു സംഭവം. 2 ദിവസം മുന്‍പ് പട്രോളിങ്ങിന് ന് എത്തിയ പൊലീസ് സംഘത്തെ കണ്ട് മണല്‍ കടത്ത് സംഘം കുത്തനെയുള്ള കയറ്റത്തില്‍ ജീപ്പ് ഉപേക്ഷിച്ച് ഓടിയിരുന്നു.മണല്‍ കയറ്റിയ ഈ ജീപ്പ് തനിയെ പിന്നിലേക്ക് നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞതുമായി ബന്ധപ്പെട്ടാണ് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചത് എന്നാണ് സൂചന. ഇന്നലെ പട്രോളിങ്ങിന് എത്തിയ സംഘം ഈ മണല്‍ മാഫിയ സംഘത്തില്‍ പെട്ട ആളെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെയാണ് സംഘത്തിലെ മറ്റുള്ളവര്‍ പൊലീസ് വാഹനം തടഞ്ഞതും കസ്റ്റഡിയില്‍ എടുത്ത ആളെ മോചിപ്പിച്ചതും. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും പ്രതികള്‍ക്ക് എതിരെ കേസ് എടുക്കുമെന്ന് എസ്‌ഐ ദിലീപ് കുമാര്‍ അറിയിച്ചു.

You might also like

-