പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് പി.എസ്.സി ,പരീക്ഷ നീറ്റ് മാതൃകയില്‍

നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ് കൊണ്ടുവരും. പരീക്ഷാഹാളില്‍ ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ വിലക്കും.

0

തിരുവനതപുരം :പരീക്ഷാതട്ടിപ്പ് റിപ്പോര്‍ട്ട് ചെയത് സാഹചര്യത്തില്‍ പരീക്ഷാ ഹാളുകളില്‍ പുതിയ ഡ്രസ് കോഡ് നടപ്പാക്കാന്‍ പി.എസ്. സി ഒരുങ്ങുന്നു. നീറ്റ് പരീക്ഷകളുടെ മാതൃകയില്‍ കര്‍ശന ഡ്രസ് കോഡ് കൊണ്ടുവരും. പരീക്ഷാഹാളില്‍ ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ വിലക്കും. ഷൂ, കയ്യില്‍ കെട്ടുന്ന ചരടുകള്‍ എന്നിവയും വിലക്കാന്‍ ആലോചന.വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. ഇനി തിയതി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ മുതല്‍ നടപ്പാക്കാന്‍ ആലോചന.