ജോസഫിനെതിരെ കൂക്കിവിളി അവർത്തിക്കില്ലന്നു റോഷി

പി.ജെ ജോസഫ് കൂടി പ്രചാരണത്തിനെത്താതെ എങ്ങനെ യു.ഡി.എഫിന് മുന്നോട്ട് പോകാനാവും

0

തൊടുപുഴ :പി.ജെ ജോസഫിനെതിരെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ കൂക്കി വിളിച്ചത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജോസ് കെ മാണി പക്ഷം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പി.ജെ ജോസഫ് കൂടി പ്രചാരണത്തിനെത്താതെ എങ്ങനെ യു.ഡി.എഫിന് മുന്നോട്ട് പോകാനാവും, പ്രചാരണത്തില്‍ യു.ഡി.എഫ് തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്. പി ജെ ജോസഫ് വരും ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തുമെന്നും റോഷി പറഞ്ഞു.
അതേസമയം പാലായിലെ ജോസഫ് പക്ഷക്കാർ ഇതുവരെയും തെരെഞ്ഞെടുപ്പ് രംഗത്തു സജീവമായിട്ടില്ല , പാലായിലെ ഒട്ടുമിക്ക മേഖലകളിലും പി ജെ ജോസഫിന് നിർണായക സ്വാധിനമാണുള്ളത്

You might also like

-