കാശ്മീരിൽ വീണ്ടും പാക്കിസ്ഥാൻ തിരിച്ചടി കേസ് അന്താരാഷ്ട്ര കോടതിയിൽ നിലനില്കില്ലന്നു വിദഗ്‍ധസമിതി

കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു

0

ഡൽഹി : കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്‍റെ നീക്കത്തിന് തിരിച്ചടി. നീതിന്യായ കോടതിയിൽ കേസ് നിലനില്കില്ലന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നിയോഗിച്ച വിദഗ്‍ധസമിതി റിപ്പോർട്ട് നല്കി. കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്.

അതേസമയം , പാക് അധീന കശ്മിരിലെ മുസഫറബാദിൽ നടന്ന റാലിയിൽ ഇമ്രാൻ ഖാന്‍ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു . ഒമ്പത് ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് മോദി കശ്മീരികളെ നിയന്ത്രിക്കുകയാണ്. മോദി ഹിറ്റ്ലറുടെ നയം സ്വീകരിക്കുന്നു. താൻ കശ്മീരിൻറെ ലോക അംബാസഡറാണെന്നും ഇമ്രാൻ പറഞ്ഞു

You might also like

-