പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

13 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ പല പ്രാവശ്യം പീഡിപ്പിച്ചു.

0

കുറ്റിയാട്ടൂര്‍/കണ്ണൂർ : മദ്രസ്സയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ ചെക്കിക്കുളം മാണിയൂര്‍ പള്ളിമുക്കിലെ കെ എറമുള്ളാന്റെ മകന്‍ പുതിയപറമ്പത്ത് ഹര്‍ശാദിനെയാണ് (34) സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസമായിരുന്നു. പ്രതി ഇരിക്കൂറില്‍ നിന്ന് രണ്ട് മാസം മുമ്പാണ് തളിപ്പറമ്പിനടുത്തുള്ള ഒരു മദ്രസയിലെ അധ്യാപകനായി വരുന്നത്. ഹര്‍ശാദ് ക്ലാസില്‍ വച്ച് 13 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ പല പ്രാവശ്യം പീഡിപ്പിച്ചു.

ഈ വിവരം കുട്ടികള്‍ വീട്ടുകാരോട് പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോസ്‌കോ ആക്ട് അനുസരിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

You might also like

-