അധ്യക്ഷന്‍ അമിത് ഷായുടേയും പാര്‍ലമെന്റിലെ പ്രസംഗം തടസപ്പെടുത്തിയതിനെതിരെ രംഗത്തുവന്ന ബിജെപിക്ക് മറുപടിയുമായി .തൃണമൂൽ കോൺഗ്രസ്സ് “.പാർലമെന്റ് ബി ജെ പി യുടെ പാർട്ടി ഓഫീസല്ല”

0

ഡൽഹി :  പാര്‍ലമെന്റ് ബിജെപിയുടെ പാര്‍ട്ടി ഓഫീസല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ ബിജെപിക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും സംസാരിക്കാന്‍ അവകാശമുണ്ടെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയിന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും പാര്‍ലമെന്റിലെ പ്രസംഗം തടസപ്പെടുത്തിയതിനെതിരെ രംഗത്തുവന്ന ബിജെപിക്ക് മറുപടി നല്‍കുകയായിരുന്നു അദേഹം.
ആസാമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കുകയാണ്. ചൊവ്വാഴ്ച ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സംസാരിച്ച അമിത് ഷായ്ക്കു പ്രതിപക്ഷ കോലാഹലത്തെ തുടര്‍ന്ന് പ്രസംഗം ചുരുക്കേണ്ടിവന്നു. ഇന്ന് കര്‍ഷക പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഷാ പ്രസംഗിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതും പ്രതിപക്ഷ കക്ഷികള്‍ തടസപ്പെടുത്തിയിരുന്നു.
നേരത്തെ ബിജെപിക്ക് മറുപടി നല്‍കാന്‍ ഞാനവരുടെ വേലക്കാരിയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ‘സിവില്‍ വാര്‍’ എന്ന മമതയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത് വന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അവര്‍ ഇപ്രകാരം മറുപടി നല്‍കിയത്.
സിവില്‍ വാര്‍ എന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. 40 ലക്ഷം പേരുടെ പേരുകള്‍ ആ പട്ടികയിലില്ല. 2019ല്‍ അധികാരത്തിലെത്താനാകില്ലെന്ന കാര്യം അറിയാവുന്നതിനാല്‍ ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പദത്തിലേക്കു താന്‍ മല്‍സരിക്കുന്നില്ല. ആ പദവിയിലേക്ക് ആരു വരണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്നു തീരുമാനിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
ഡല്‍ഹിയില്‍ തങ്ങുന്ന മമത ഇന്നു രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ റാലിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി മമത ബാനര്‍ജി പറഞ്ഞു.

You might also like

-