ബോബ്‌ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി

നവംബര്‍ 17 ന് ഗൊഗോയി ചീഫ് ജസ്റ്റീസ് പദവി ഒഴിയുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കത്തയച്ചതായി അദ്ദേഹം വ്യക്തമാക്കി

0

ഡല്‍ഹി: താൻ വിരമിക്കുന്ന മുറക്ക് അടുത്ത ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോംബ്‌ഡെയെ നിയമിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നവംബര്‍ 17 ന് ഗൊഗോയി ചീഫ് ജസ്റ്റീസ് പദവി ഒഴിയുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കത്തയച്ചതായി അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ബോബ്‌ഡെയുടെ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായാണ് സൂചന. ജസ്റ്റീസ് ഗൊഗോയിക്ക് ശേഷം സുപ്രീംകോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമന്‍ ആണ് ജസ്റ്റീസ് ബോബ്‌ഡെ.

മഹാരാഷ്ടയിലെ നാഗ്പൂരില്‍ 1956 ഏപ്രില്‍ 24 നാണ് എസ്എ ബോബ്‌ഡെ ജനിച്ചത്. 2000-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായാണ് നിയമിതനം. തുടര്‍ന്ന് 2012-ല്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി.

You might also like

-