സിലിയുടെ കൊലപാതകം ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

0

താമരശ്ശേരി :കൂടത്തായി കൊലപാതക പരമ്പരയിലെ . സിലിയുടെ കൊലപാതകത്തില്‍ ജോളിയുടെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ജോളിയുടെ ഉറ്റ സുഹൃത്തായ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന റാണിയുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. അതിനിടെ കേസിന്റെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി അന്വേഷണ സംഘം യോഗം ചേരുകയാണ്.
ജോളി അസുഖം അഭിനയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നാണ് ജോളി പറയുന്നത്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. .

കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടത്തായി കൊലപാതക പരമ്പരയില്‍ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കോടതി നല്‍കിയ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും.ഈ സാഹചര്യത്തിലാണ് സിലിയെ കൊലപ്പെടുത്തിയ കേസില്‍ താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വൈകിട്ട് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.രണ്ടാം പ്രതി എൻ എസ് മാത്യുവിന്റെ അറസ്റ്റും ഇതോടൊപ്പം ഉണ്ടാകും

You might also like

-