നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുല്ലപെരിയാറിൽ ജലനിരപ്പ് 136 അടി പിന്നിട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നു . ജലനിരപ്പ് 136 .30 അടിയായി ഉയര്‍ന്നുസെക്കൻഡിൽ 3850.ഘയടി ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട് 2100 ഘയടി വെള്ളമാണ് തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുന്നത് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.

0

തിരുവനതപുരം :സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരും.ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും കേരളത്തിൽ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും. രാത്രിയിലും മിക്ക ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. കണ്ണൂരിലാണ് ഇന്നലെ കൂടുതൽ മഴ രേഖപ്പെടുത്തിയത്. 16 സെന്‍റീമീറ്റര്‍.

ഈ മാസം 1 മുതൽ ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ഇടുക്കിയിൽ ഇക്കാലയളവിൽ 722 മില്ലീമീറ്റർ മഴയാണ് പെയ്തത്. വയനാട്ടിൽ 716 മില്ലീമീറ്റർ മഴയും ലഭിച്ചു. ഏറ്റവും കുറവ് മഴ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയർന്നു . ജലനിരപ്പ് 136 .30 അടിയായി ഉയര്‍ന്നുസെക്കൻഡിൽ 3850.ഘയടി ജലം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട് 2100 ഘയടി വെള്ളമാണ് തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുന്നത് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ ഇടുക്കി ഡാമിൽ ജലനിരപ്പ് 2365 അടിയിലെത്തി .അണക്കെട്ടിന്റെ സംഭാരം ശേഷിയുടെ 70 .58 ശതമാനം വെള്ളമാണ് ഡാമിൽ ഉള്ളത് .കഴിഞ്ഞ വര്ഷം ഇതേ സമയം 2335 .86 അടി വെള്ളമാണ് അണക്കെട്ടിൽ ഉണ്ടായിരുന്നത് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 64 .6 എം എം മഴയാണ് പെയ്തത് സെക്കൻഡിൽ 47558 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത് . ഇടുക്കിജില്ലയിലെ ചെറുകിട ഡാമുകളായ കല്ലാർകുട്ടിപൊന്മുടി ലോവർ പെരിയാർ മലങ്കര അണക്കെട്ടുകൾ ജലനിരപ്പ് ഉയര്ന്നതിനെത്തുടർന്നു തുറന്നു വിട്ടിരിക്കുകയാണ്

You might also like

-