ആ​ശ​ങ്ക​ക​ൾ​ക്ക് താ​ത്കാ​ലി​ക വിരാമം പമ്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു.

പമ്പ ത്രിവേണിയിൽ ഒരടിയും പെരിനാട് രണ്ട് അടിയും വെള്ളം ഉയർന്നപ്പോൾ കണമല, കുറുമ്പൻമൂഴി, വടശേരിക്കര തുടങ്ങിയ മേഖലകളിൽ കാര്യമായ പ്രശ്നങ്ങളില്ല.

0

പ​ത്ത​നം​തി​ട്ട: ആ​ശ​ങ്ക​ക​ൾ​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മി​ട്ട് പമ്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ജ​ല​നി​ര​പ്പി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്.ജ​ല​നി​ര​പ്പ് 982.80 മീ​റ്റ​റാ​യി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അറിയിച്ചു.ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പമ്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ആ​റ് ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളാ​യ റാ​ന്നി, കോ​ല​ഞ്ചേ​രി, തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.
പമ്പാ ഡാം തുറന്നതിനാൽ 2018ലെ പ്രളയ ഭീതിയിലായിരുന്നു പത്തനംതിട്ട. എന്നാൽ പമ്പ നദിയില്‍ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയര്‍ന്നില്ല. അതേസമയം ഇന്നലെ രാത്രിയിലും ശക്തമായി പെയ്ത മഴ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പമ്പ ത്രിവേണിയിൽ ഒരടിയും പെരിനാട് രണ്ട് അടിയും വെള്ളം ഉയർന്നപ്പോൾ കണമല, കുറുമ്പൻമൂഴി, വടശേരിക്കര തുടങ്ങിയ മേഖലകളിൽ കാര്യമായ പ്രശ്നങ്ങളില്ല.

എന്നാൽ ആറൻമുളയിലും തിരുവല്ലയിലും എപ്പോൾ വേണമെങ്കിലും വെള്ളം കയറാമെന്ന സാഹചര്യമുണ്ട്. പരമാവധി സംഭരണ ശേഷിയിൽ എത്തുമ്പോൾ ഡാം തുറന്ന് വിടുന്നത് അപകടമുണ്ടാക്കാന്‍ ഇടയുളളതിനാലാണ് ജലനിരപ്പ് 984.5 മീറ്റിൽ എത്തിയപ്പോൾ ഡാം തുറന്നത്. മുൻകരുതലിന്‍റെ അടിസ്ഥാനത്തിൻ എൻഡിആർഎഫ് ടീമും വളളങ്ങളുമായി മൽസ്യത്തൊഴിലാളികളും ജില്ലയുടെ വിവിധ ഇടങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്.

മണിമല നദിയുടെ കല്ലൂപ്പാറ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള റിവർ ഗേജ് 8.03 മീറ്ററിലേക്ക് ഉയർന്നു. നദിയ്ക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 1015 കുടുംബങ്ങളില്‍ നിന്നായി മൊത്തം 3342 പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.