രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയിൽ പങ്കെടുക്കും.3:40 ന് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫീസ് ഉദ്ഘാടനം ചെയ്യും

0

കൽപറ്റ: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും .രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എട്ടരയോടെ എത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും.തുടർന്ന് അന്തരിച്ച മുൻ എംഎൽഎ സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ സംബന്ധിക്കും. പുതുപ്പാടി ലിസ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി.ഉച്ചയ്‌ക്ക് രണ്ടുമണിയോടെ കലക്ടറേറ്റിൽ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയിൽ പങ്കെടുക്കും.3:40 ന് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫീസ് ഉദ്ഘാടനം ചെയ്യും.

തുടർന്ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പി.എം.ജിഎസ്.വൈ സ്‌കീമിൽ ഉൾപ്പെടുത്തി നിർമ്മിച്ച അച്ചൂർ-ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിർവഹിക്കും. അടുത്ത ദിവസം രാവിലെ 11 മണിയോടെ പുൽപള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടം വിനോദ് സമുച്ചയം ഉദ്ഘാടനം ചെയ്യും.മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം രാഹുൽ ഗാന്ധി കോഴിക്കോട്ടേക്ക് തിരിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കും.വൈകുന്നേരം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

You might also like

-