ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

0

ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ഭൂപ്രദേശം മോദി അടിയറ വെച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ശക്തമായ ചോദ്യങ്ങളും ചോദിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കില്‍ എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും എവിടെ വെച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇ​ന്ത്യ​യു​ടെ അതി​ർ​ത്തി ആ​രും മ​റി​ക​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ പോ​സ്റ്റു​ക​ൾ പിടി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്നുമാണ് സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞത്. ലഡാക്കി​ലെ ഗാ​ൽ​വാ​നി​ൽ ചൈ​നീ​സ് സൈ​ന്യ​വു​മാ​യു​ണ്ടാ​യ സംഘർ​ഷ​ത്തി​ൽ 20 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്രധാ​ന​മ​ന്ത്രി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്.