രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കോവിഡ്

രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്നതാണ് ആശ്വാസകരമായ കാര്യം

0

രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,95,048 ആയി ഉയര്‍ന്നു. 375 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 12,948 ആയി.

രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 54.12 ശതമാനം ആയി ഉയര്‍ന്നു. ഇത് വരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.