ഹൈക്കോടതി ജഡ്‌ജി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു

0

ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊലീസുകാരന്‍ ജസ്റ്റിസിന്റെ ബെഞ്ചിലും സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് നിരീക്ഷണത്തില്‍ പോയത്. സര്‍ക്കാര്‍ അഭിഭാഷകരും കോടതി ജീവനക്കാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഓഫീസും അടച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിനോട് ചേര്‍ന്നുള്ള ഓഫീസാണ് അടച്ചത്.