പുൽവാമ ആക്രമണത്തിലെ സൂത്രധാരകൻ പിടിയിൽ

പുൽവാമ ആക്രമണത്തിൽ പങ്കാളിയായ ജയ്ഷെ മുഹമ്മദ് ഭീകരൻ സജ്ജാദ് ഖാൻ ദില്ലിയിൽ അറസ്റ്റിലായി. ഇന്നലെ രാത്രി ഡൽഹി പൊലീസാണ് സജ്ജാദ് ഖാനെ പിടികൂടിയത്.

0

ഡൽഹി : പുൽവാമ ആക്രമണത്തിൽ പങ്കാളിയായ ജയ്ഷെ മുഹമ്മദ് ഭീകരൻ സജ്ജാദ് ഖാൻ ദില്ലിയിൽ അറസ്റ്റിലായി. ഇന്നലെ രാത്രി ഡൽഹി പൊലീസാണ് സജ്ജാദ് ഖാനെ പിടികൂടിയത്. പുൽവാമ ഭീകരാക്രമണത്തിനുപയോഗിച്ച വാഹനം സജ്ജാദിന്‍റേതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുദ്ദസിർ ഖാന്‍റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് ഡൽഹി പൊലീസ് പറയുന്നു.മുദ്ദാസിർ ഖാൻ നേരത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കശ്മീരിൽ വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ഡൽഹി യിൽ സ്ലീപ്പർ സെൽ സ്ഥാപിക്കാൻ മുദ്ദസിർ ഖാൻ സജ്ജാദിനെ ചുമതലപ്പെടുത്തിയുരന്നതായാണ് വിവരം. സജ്ജാദ് പിടിയാലായതോടെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

You might also like

-