കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ 1800 കോടി കോഴ നൽകിയതിന്റെ തെളിവുകൾ പുറത്ത്

കര്‍ണ്ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപണം. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് ആരോപണം. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് പുറത്തുവിട്ടു.

0

ഡൽഹി : കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബിജെപി നേതാക്കള്‍ക്ക് ബിഎസ് യെദ്യൂരപ്പ വന്‍തുക നല്‍കിയെന്ന് വെളിപ്പെടുത്തല്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ 1800 കോടി കോഴ നല്‍കിയെന്ന് കോണ്‍ഗ്രസ്
നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്ലിക്കും 150 കോടി വീതം നല്‍കി. രാജ്നാഥ് സിങ്ങിന് 100 കോടി. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടിവീതവും ജഡ്ജിമാര്‍ക്ക് 250 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയിലുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും നല്‍കി. ആദായ നികുതി വകുപ്പിന് കൈവശമുള്ള യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പിന്റെ പകര്‍പ്പ് സഹിതമാണ് കാരവന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

R Surjewala,Congress on ‘Yeddy diaries’ BS Yeddyurappa made payouts to senior BJP leaders during his tenure as K’taka CM: It mentions names of senior BJP leaders from Rajnath Singh to Jaitley. There is an allegation of bribe of Rs 1800 crore on the top BJP leadership

ബി.ജെ.പി നേതാക്കള്‍ക്ക് പണം നല്‍കിയത് 2009 ജനുവരി 17ന്. ബി.ജെ.പി കേന്ദ്ര കമ്മറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18ന്. 2008- 11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ.വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിക്കുറിപ്പില്‍ ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയതായി വിവരം. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയതായും യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ ഡയറിയില്‍ എഴുതിയിട്ടുള്ളതായി കാരവന്‍ റിപ്പോര്‍ട്ട്.

2017 മുതല്‍ ഡയറി ആദായ നികുതി വകുപ്പിന്റെ കയ്യിലുണ്ടെന്നും എന്നാല്‍ ആദായ നികുതി വകുപ്പ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. 1800 കോടിയുടെ അഴിമതി നടന്നതായി ഡയറി കുറിപ്പ് വെളിപ്പെടുത്തുന്നു. ആരോപണം പുതുതായി നിയമിക്കപ്പെട്ട ലോക്പാല്‍ അന്വേഷിക്കണം. എല്ലാ പേജിലും യെദ്യൂരപ്പയുടെ ഒപ്പുണ്ട്.

വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാകണം. സുതാര്യമായ അന്വേഷണം വേണം. പ്രധാനമന്ത്രി മുതല്‍ താഴെയുള്ള നേതാക്കള്‍ വരെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തേണ്ട വെളിപ്പെടുത്തലാണെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

You might also like

-