എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
സര്‍ക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു
തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. സര്‍ക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അക്രമമുണ്ടായാല്‍ പൊലീസ് ഇടപെടണം. എന്നാല്‍ സമരം സമാധാനപരമാണെങ്കില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കണം. സമാധാനപരമായ സമരങ്ങളെ തടയരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്തരിച്ച പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയല്‍ രാമന്റൈ വയനാട്ടിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
സുപ്രീംകോടതിയുടെ വിധിയുള്ളതിനാലാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ കമ്മീഷണര്‍ക്കെതിരെ മൂന്നുതവണ കോടതി അലക്ഷ്യയലക്ഷ്യക്കേസുകള് വന്നിരുന്നു. സമരത്തിന് ആരും എതിരല്ല. ഉദ്യോഗാര്‍ത്ഥികളുമായി നിരവധി തവണ ചര്‍ച്ച നടത്തിയതാണ്. ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണവും അംഗീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം മാറ്റുക എന്നത് ബുദ്ധിമുട്ടാണ്. നിരാഹാരം കിടക്കുന്നവരുടെ ആരോഗ്യപരമായ ബുദ്ധിമുട്ട് ആയതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആരെങ്കിലും പന്തല്‍കെട്ടി സമരം ചെയ്യുന്നതിന് താന്‍ എതിരല്ല. സമരം ലോകത്തല്ലായിടത്തും സാധാരണമാണ്. സമരത്തോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.