അയൽവാസിയുമായുള്ള തർക്കത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു.

ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. ചെവിയുടെ വശത്ത് വെടിയേറ്റ സൌരഭ് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഡൽഹി|രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് സൈനികനായ സൌരഭ് തോമറിന് വെടിയേറ്റത്.ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം.
ചെവിയുടെ വശത്ത് വെടിയേറ്റ സൌരഭ് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അയൽവാസികളായ ധീരജ്, സോനു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡൻറ്സ് ബോഡിഗാർഡ് റെജിമെൻറിലെ സൈനികനാണ് സൌരഭ്.ദീപാവലി ആഘോഷത്തിനായി സൗരഭ് അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. വീട്ടിൽ സഹോദരങ്ങളായ വിനീത്, മിന്റു എന്നിവർക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു.ഇതിനിടെ സമീപവാസികളായ ധീരജ്, മോനു എന്നിവർ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തു. ഇതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.ഗ്രാമവാസികൾ ഇടപെട്ട് ആദ്യഘട്ടത്തിൽ തർക്കം പരിഹരിച്ചെങ്കിലും പിന്നീട് വീണ്ടും സംഘർഷമുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി.തുടർന്ന് ധീരജ് നാടൻ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. വെടിയുണ്ട ആദ്യം സമീപത്തെ മതിലിൽ തട്ടി ദിശമാറി സൗരഭിന്റെ തലയ്ക്ക് പിന്നിൽ, ചെവിക്ക് സമീപം പതിക്കുകയായിരുന്നു. സൗരഭിന്റെ സഹോദരൻ വിനീതിനെയും വടികൊണ്ട് ആക്രമിച്ചതായി പരാതിയുണ്ട്

26 വയസ്സുകാരനായ സൗരഭ് 2021-ലാണ് സൈന്യത്തിൽ ചേർന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ കുതിരപ്പട വിഭാഗമായ ‘പ്രസിഡന്റ്സ് ബോഡിഗാർഡി’ന്റെ ഭാഗമായി, നിലവിൽ അദ്ദേഹം രാഷ്ട്രപതി ഭവനിലാണ് സേവനമനുഷ്ഠിക്കുന്നത്. ദീപാവലി ആഘോഷിക്കുന്നതിനായി അവധിയെടുത്ത് അദ്ദേഹം തന്റെ ജന്മഗ്രാമത്തിൽ എത്തിയിരുന്നു

You might also like

-