വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
ജിഎൻഎയുമായി വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കിയിട്ടില്ല. സമ്മർദമുണ്ടാക്കി ഒപ്പിടുവിക്കാനാണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പത്ത് വർഷം കഴിഞ്ഞ സർക്കാർ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ച വിഡി സതീശൻ ഏത് രേഖയാണ് പ്രതിപക്ഷ നേതാവിന് വേണ്ടതെന്നും എല്ലാ കാര്യങ്ങളും കൃത്യമായാണ് നടക്കുന്നതെന്നും പറഞ്ഞു
തിരുവനന്തപുരം | വൈദ്യുതി വാങ്ങലിൽ ജിഎൻഎയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഹിമാചൽ വൈദ്യുതിയിൽ നിന്നും ജിഎൻഎ വൈദ്യുതിയിൽ നിന്നും രണ്ട് പ്രൊപ്പോസലുകളാണ് വന്നതെന്നും കൂട്ടത്തിൽ ലാഭകരമെന്ന നിലയിലാണ് ജിഎൻഎ എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, കരാർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, വൈദ്യുതി വാങ്ങൽ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. നിയമനിർമ്മാണത്തിന് നവംബർ 30 മുതൽ ഡിസസംബർ 10 വരെ നിയമസഭ സമ്മേളനം ചേരാനും തീരുമാനമായി.
ജിഎൻഎയുമായി വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കിയിട്ടില്ല. സമ്മർദമുണ്ടാക്കി ഒപ്പിടുവിക്കാനാണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പത്ത് വർഷം കഴിഞ്ഞ സർക്കാർ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ച വിഡി സതീശൻ ഏത് രേഖയാണ് പ്രതിപക്ഷ നേതാവിന് വേണ്ടതെന്നും എല്ലാ കാര്യങ്ങളും കൃത്യമായാണ് നടക്കുന്നതെന്നും പറഞ്ഞു. പിണറായി വിജയൻ പരസ്പര വിരുദ്ധമായി പറയുകയാണ്. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ കൂടി ചേർന്നിട്ടുണ്ട്. ഗോവിന്ദന് എന്താണെന്ന് പോലും മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം, യുഡിഎഫ് യോഗത്തിൻ്റെ തീയതി താൻ അറിയിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി അടൂർ പ്രകാശിൻ്റെ അഭിപ്രായങ്ങളോട് പ്രതികരിച്ചില്ല.