മെസ്സിയെയും അര്‍ജ്ജീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് , മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ അനുമതി.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടി കണ്ടെത്തൽമെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ,

തിരുവനന്തപുരം | ഫുട്ബോള്‍ താരം മെസ്സിയെയും അര്‍ജ്ജീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ അനുമതി. അബ്ദുറഹ്മാനെ അഴിമതി തടയൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണര് അനുമതി നൽകി. റഹ്മാനും റിപ്പോര്ട്ടര് ചാനൽ ഉടമ ആന്‍റോഅഗസ്റ്റിൻ അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടി കണ്ടെത്തൽമെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഫയൽ ഗവർണർ അംഗീകരിക്കുകയായിരുന്നു.

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തട്ടിപ്പ് നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമം 17 എ പ്രകാരം പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമായിരുന്നു. മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് സ്പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്ക് നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാരിലെ ഒരു മുൻ മന്ത്രി അഴിമതി കേസിൽ പ്രതിയാകുന്നതോടെ എൽ.ഡി.എഫും സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ, അബ്ദുറഹ്മാനെതിരായ അഴിമതി ആരോപണം സി.പി.എം തള്ളിക്കളയുകയും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു.

You might also like

-