പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ എത്തും.

കൊച്ചി നാവിക സേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം ബിജെപിയുടെ യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം ബിജെപിയുടെ യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.മറ്റേന്നാള്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. തുടര്‍ന്ന് വന്ദേഭാരത്, ജലമെട്രോ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.തേവര എസ് എച്ച് കോളേജിലേക്കാണ് മോദി റോഡ് ഷോ നടത്തുന്നത്.

യുവം പരിപാടി സംഘടിപ്പിക്കുന്നതും കോളേജ് മൈതാനിയിലാണ്. ‘യുവം’ പരിപാടിയില്‍ മോദി യുവാക്കളുമായി സംവദിക്കും. അതേസമയം യുവത്തിന് ബദലായി ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളില്‍ യുവാക്കളെ അണിനിരത്തി ബദല്‍ പരിപാടി ‘ആസ്‌ക് ദ പിഎം’ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയില്‍ മാത്രം 25000 പേരെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

സുരക്ഷാ ഭീഷണി ആരോപണങ്ങള്‍ക്കിടെ കനത്ത സുരക്ഷയാണ് നഗരങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ ഡിപ്പോ പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസി മാനേജ്‌മെന്റുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

You might also like

-