ഇടുക്കി പൂപ്പാറയിലുണ്ടായ അപകടത്തിൽ മരണം നാലായി

തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

0

ഇടുക്കി :പൂപ്പാറയിലുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

അപകടത്തിൽ തിരുനെൽവേലി സ്വദേശികളാ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവർക്കും ജീവൻ നഷ്ടമായിരുന്നു.

 

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You might also like

-