പടുകൂറ്റന്‍ റാലിയോടെ ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് തുടക്കം. ഫണ്ടിലേക്ക് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 24.8 മില്യണ്‍ ഡോളര്‍

പ്രസിഡന്റ് ട്രമ്പിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ സാത്താന്യ നെറ്റ് വര്‍ക്കുകളേയും ജീസസിന്റെ നാമത്തില്‍ ബന്ധിച്ചുകൊണ്ട് പോളോ വൈറ്റ് നടത്തിയ പ്രാര്‍ത്ഥന സദസ്സ് നിശ്ശബ്ദമായാണ് ശ്രവിച്ചത്.

0

ഒര്‍ലാന്റൊ(ഫ്‌ളോറിഡ): 2020 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ളോറിഡായിലെ ഒര്‍ലാന്റോയില്‍ സംഘടിപ്പിച്ച പടുകൂറ്റന്‍ റാലിയോടെ തുടക്കം കുറിച്ചു.

ജൂണ്‍ 18 ചൊവ്വാഴ്ചയിലെ തിരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ പതിനായിരകണക്കിന് ജനങ്ങളാണ് ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ചു റാലിയില്‍ പങ്കെടുത്തത്.
ട്രമ്പിന്റെ സ്പിരിച്ച്വല്‍ അഡ് വൈസര്‍ പോളോ വൈറ്റിന്റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രസിഡന്റ് ട്രമ്പിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ സാത്താന്യ നെറ്റ് വര്‍ക്കുകളേയും ജീസസിന്റെ നാമത്തില്‍ ബന്ധിച്ചുകൊണ്ട് പോളോ വൈറ്റ് നടത്തിയ പ്രാര്‍ത്ഥന സദസ്സ് നിശ്ശബ്ദമായാണ് ശ്രവിച്ചത്. എല്ലാ ശത്രുക്കളേയും തകര്‍ത്തു ജയഭേരിയോടെ പ്രസിഡന്റ് ട്രമ്പ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നും അവര്‍ പ്രഖ്യാപിച്ചു.

നാലുവര്‍ഷം മുമ്പു ട്രമ്പു ഉയര്‍ത്തിയ മുദ്രാവാക്യം(മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) Make America A Great again) പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുന്നത്. വീണ്ടും എല്ലാവരുടേയും പിന്തുണ ട്രമ്പ് അഭ്യര്‍ത്ഥിച്ചു. 76 മിനിട്ട് നീണ്ടു നിന്ന പ്രസംഗത്തില്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങളേയും, ഇസ്രയേല്‍ രാഷ്ട്രത്തിന് നല്‍കിയ അംഗീകാരത്തോടും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നയങ്ങളേയും ട്രമ്പു പരാമര്‍ശിച്ചു. റാലിയുടെ ഭാഗമായി നടത്തിയ തിരഞ്ഞെടുപ്പു ഫണ്ട് കളക്ഷനില്‍ 24 മണിക്കൂറിനുള്ളില്‍ 24.8 മില്യണ്‍ ഡോളറാണ് പിരിഞ്ഞു കിട്ടിയത്.

You might also like

-