പിറ്റ്‌സ്ബര്‍ഗ് ക്രിസ്ത്യന്‍ ചര്‍ച്ചിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍ 

പിറ്റ്‌സ്ബര്‍ഗ് നോര്‍ത്ത് സൈഡിലുള്ള ക്രിസ്ത്യന്‍ ദേവാലയമാണ് ഈ യുവാവ് തിരഞ്ഞെടുത്തിരുന്നത്.

0

പിറ്റ്‌സ്ബര്‍ഗ്: 2019 ജൂലായ് മാസം പിറ്റ്‌സ്ബര്‍ഗിലുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയ മുസ്തഫ മൗസാബ് (21) എന്ന യുവാവിനെ അറസ്റ്റ് ചെയ്തതാി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ ജൂണ്‍ 19 ബുധനാഴ്ച നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു .

 

പിറ്റ്‌സ്ബര്‍ഗ് നോര്‍ത്ത് സൈഡിലുള്ള ക്രിസ്ത്യന്‍ ദേവാലയമാണ് ഈ യുവാവ് തിരഞ്ഞെടുത്തിരുന്നത്.

ഇസ്ലാമിക് സ്‌റ്റേറ്റ് പ്രചോദിതമായ ഭീകരാക്രമണം നടത്തുന്നതിന് അണ്ടര്‍കവര്‍ ഓഫീസറുമായി ചര്‍ച്ചകള്‍ നടത്തിയത്, 2016 ആഗസ്റ്റില്‍ സിറിയായില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തി ചേര്‍ന്ന് ഈ യുവാവായിരുന്നു. ജിഹാദിന് പിന്തുണ ലഭിക്കുന്നതിന് സോഷ്യല്‍ മീഡിയായെ പ്രയോജനപ്പെടുത്തുന്നതിനും, ഐ എസ് ഐ എസ് ലീഡര്‍ അബൂബക്കര്‍ അല്‍ ഭഗ്ദാതിയുമായി ഒത്ത് ചേര്‍ന്ന് ഭീകരാക്രമണം നടത്തുന്നതിന് പ്രതിജ്ഞയെടുത്ത വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്. ഈ യുവാവ് തീരുമാനിച്ചിരുന്നതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

പള്ളി എങ്ങനെ ബോംബ് വെച്ച് തകര്‍ക്കാം എന്ന് വിശദീകരിക്കുന്ന പത്ത് പേജുള്ള കൈ കൊണ്ട് എഴുതിയ രേഖകളും ഈ യുവാവില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അണ്ടര്‍ കവര്‍ ഓഫീസര്‍ യുവാവിനെ കുരുക്കിയത്.

You might also like

-