വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ അന്തരിച്ചു

വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത്.

0

കോഴിക്കോട് | വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ അന്തരിച്ചു. 78 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത്.1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും മകനായി ജനിച്ചു. പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം.

1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറാണ്. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കൻറയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ നേതാവാണ് ടി നസിറുദ്ദീൻ. അപ്രതീക്ഷിത മരണത്തിന്റെ പശ്ചാത്തലത്തിൽ നാളെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കായിരിക്കും.ടി നസറുദ്ദീന്‍റെ മരണത്തിലൂടെ നഷ്ടമാകുന്നത് വ്യാപാരികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവിനെയാണ്. മൂന്ന് പതിറ്റാണ്ടിലധികം വ്യാപാരി വ്യവസായി ഏകോപന സമിതിയെ നയിച്ച നസറുദ്ദീന്‍ അവസാന കാലത്തും സമര വേദികളില്‍ സജീവമായിരുന്നു.

You might also like

-