പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും

സിറ്റിംഗ്, റിട്ടേര്‍ഡ് ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി അഴിമതി ആരോപണങ്ങൾ ഉന്നയിക്കാമോ, അതിന് പ്രത്യേക സംവിധാനം ആവശ്യമാണോ തുടങ്ങിയ പരിഗണന വിഷയങ്ങൾ കോടതി തീരുമാനിച്ചിരുന്നു.

0

ഡൽഹി :പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതിൽ എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ഹർജി സെപ്തംബർ 10ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് അരുൺ മിശ്രയുടേയാണ് നടപടി. അഭിപ്രായ സ്വതന്ത്ര്യവും കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട കേസിൽ സ്വമേധായ കേസ് എടുക്കാനുമുള്ള കോടതിയുടെ അധികാരം സംബന്ധിച്ച കാര്യങ്ങൾ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സമയക്കുറവുണ്ടെന്നും ഈ കേസ് കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.
സിറ്റിംഗ്, റിട്ടേര്‍ഡ് ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി അഴിമതി ആരോപണങ്ങൾ ഉന്നയിക്കാമോ, അതിന് പ്രത്യേക സംവിധാനം ആവശ്യമാണോ തുടങ്ങിയ പരിഗണന വിഷയങ്ങൾ കോടതി തീരുമാനിച്ചിരുന്നു. വിമര്‍ശനം ഉന്നയിക്കുന്നത് കോടതി അലക്ഷ്യമെന്ന് കാണിച്ച് പ്രശാന്ത്.ഭൂഷണും ചില നിര്‍ദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. കേസിൽ അറ്റോര്‍ണി ജനറലിന്‍റെ വാദം കേൾക്കുന്നതിനൊപ്പം അമിക്കസ്ക്യൂറിയെ നിയമിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. സമയക്കുറവ്മൂലമാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിശദീകരിച്ചു.

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷന് മാപ്പ് എഴുതി നൽകാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. മാപ്പപേക്ഷിക്കുകയാണെങ്കിൽ ഹർജി ഇന്ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്.

You might also like

-