കമല ഹാരിസിനെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു

"കമല ഹാരിസ് റൂട്ടസ് ഇൻ ജസ്റ്റീസ്' എന്ന പുസ്തകം നിക്കി ഗ്രിംസ് ആണ് തയാറാക്കിയിരിക്കുന്നത്

0

ന്യുയോർക്ക്: ഡമോക്രാറ്റിക് കൺവൻഷൻ ഔദ്യോഗീകമായി പ്രഖ്യാപിച്ച അമേരിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ഇന്ത്യൻ അമേരിക്കൻ കമല ഹാരിസിനെ കുറിച്ചുള്ള പുതിയ പുസ്തകംപുറത്തിറങ്ങി
“കമല ഹാരിസ് റൂട്ടസ് ഇൻ ജസ്റ്റീസ്’ എന്ന പുസ്തകം നിക്കി ഗ്രിംസ് ആണ് തയാറാക്കിയിരിക്കുന്നത്. സൈമൺ ആൻഡ് സ്ക്കസ്റ്റർ ചിൽഡ്രൻസാണ് പുസ്തകത്തിന്‍റെ പ്രസാദകർ. ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജൊ ബൈഡനെ കുറിച്ചും ഇതിനു സമാനമായ ഒരു പുസ്തകം ഇവർ ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഡമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നോമിനേഷൻ കമല ഹാരിസ് സ്വീകരിച്ചതോടെ പ്രമുഖ പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രഥമ ഇന്ത്യൻ അമേരിക്കൻ വനിതായെന്നും ആദ്യ കറുത്ത വർഗക്കാരിയെന്നുമുള്ള സ്ഥാനത്തിനും അർഹയായി.2017 മുതൽ കലിഫോർണിയായിൽ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റർ കൂടിയാണ് കമല ഹാരിസ്.