കൈമടക്കിന് പ്രത്യക കൗണ്ടർ … എറണാകുളം ആർ ടി ഓ ഓഫീസിൽ പൊതു ജനങ്ങൾക്ക് വേണ്ടി പ്രത്യകം കൗണ്ടർ തുറന്നതിനെതിരെ ഉദ്യോഗസ്ഥർക്കെതിരെ ഏജന്റന്മാരുടെ ഭീക്ഷണി

ലൈസൻസ്, പുതുക്കൽ വാഹന രജിസ്‌ട്രേഷൻ പെർമിറ്റ് തുടങ്ങി ആർ ടി ഓ ഓഫീസുമായി ബന്ധപ്പെട്ടിട്ടുള്ള സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും പത്തിരട്ടിയിലധികം തുകയാണ് ഏജന്റന്മാർ വാങ്ങുന്നത്

0

വേണം
കൈമടക്കിന് പ്രത്യക കൗണ്ടർ

കൊച്ചി : എറണാകുളം ആർ ടി ഓ ഓഫിൽ പൊതുജനങ്ങൾക്ക് നേരിട്ടിടത്തി സേവനങ്ങൾ സ്വീകരിക്കുന്നതിനായി കൗണ്ടർ ആരഭിച്ചതിനെതിരെ ഏജന്റന്മാരുടെ പ്രതിക്ഷേധം . ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ യുള്ള ആർ ടി ഓ ഓഫീസിലെ സേവനങ്ങൾ ഇടനിലക്കാരെ ഒഴുവാക്കി അപേക്ഷകർക്ക് നേരിട്ട ലഭ്യമാക്കാനാണ് പുതിയ കൗണ്ടർ ആരഭിച്ചത് മുൻപ് കളട്രേട്ടിന്റെ ഒഴിഞ്ഞ മുലയിലായിരുന്നു ഏജന്റാണ് മാർക്കുള്ള കൗണ്ടർ . മറ്റൊരു കൗണ്ടർ പൊതുജങ്ങൾകായും ഉണ്ടായിരുന്നു .ഇത് അവസാനിപ്പിച്ചാണ് പുതിയ രീതി നിലവിൽ വന്നത്

ആർ ടി ഓ ഓഫീസിൽ ആളൊഴിഞ്ഞ മുലയിൽ ഉണ്ടായിരുന്ന ഏജന്റന്മാർക്കുള്ള കൗണ്ടർ വഴി പൊതുജനത്തിന്റെ ശ്രദ്ധയിൽ പെടാതെ ഉദ്യോഗസ്ഥൻ മാരും എജെൻന്റന്മാർക്കും കൊടുക്കൽ വാങ്ങൽ നടത്തിവന്നിരുന്നത് ഇവിടേവച്ചായിരുന്നു . പുതിയ ആർ ടി ഓ ചുമതലയേറ്റ ശേഷം ഏജന്റന്മാർക്കായി ഒരുക്കിയിരുന്ന “ഏജന്റന്മാരുടെ കൊടുക്കൽ വാങ്ങലിനുള്ള രണ്ടാം നമ്പർ കൗണ്ടർ വേണ്ടാന്ന് വച്ച് എല്ലാം ഒറ്റ കൗണ്ടറിൽ ആക്കിയതോടെയാണ് ഏജന്റന്മാർ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത് . ഇവർക്കൊപ്പം ഓഫീസിലെ താപ്പാനകളായ ഉദ്യോഗസ്ഥരും കുടി ചേർന്നതോടെ പ്രശനം രാഷ്ട്രീയ വത്കരിക്കപ്പെട്ടു. ഏജന്റന്മാർക്ക് കാര്യാ സാധ്യത്തിനായി പ്രത്യകം കൗണ്ടർ വേണമെന്ന ആവശ്യവുമായി ഇവർ രംഗത്തെത്തിക്കഴിഞ്ഞു . കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ വിജിലൻസ് പരിശോധനകൂടി ഇല്ലാതായതോടെ ആർ ടി ഓ ഓഫീസുകളിൽ ഏജന്റന്മാരുടെ ഭരണം നടമാടിയതോടെയാണ് എറണാകുളം ആർ ടി ഓ ഓഫീസിലെ ഏജന്റന്മാർക്കുള്ള പ്രത്യക കൗണ്ടർ വേണ്ടാന്ന് വച്ചത്.

ലൈസൻസ്, പുതുക്കൽ വാഹന രജിസ്‌ട്രേഷൻ പെർമിറ്റ് തുടങ്ങി ആർ ടി ഓ ഓഫീസുമായി ബന്ധപ്പെട്ടിട്ടുള്ള സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും പത്തിരട്ടിയിലധികം തുകയാണ് ഏജന്റന്മാർ വാങ്ങുന്നത് അധികമായി വാങ്ങുന്ന തുകയിൽ നാൽപതു ശതമാനം ഉദ്യോഗസ്ഥര്ക്ക് വിധിച്ചു നൽകും ആർ ടി ഓ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൗജന്യ സേവനങ്ങൾക്ക് പോലും വൻതുക ഈടാക്കിയാണ് ഏജന്റന്മാരുടെ തീവെട്ടി കൊള്ള . അടുത്തിടെ ആർ ടി ഓ ഓഫീസുകളിൽ ഞുഴഞ്ഞുകയറിയുള്ള ഏജന്റന്മാരുടെ തീവെട്ടികൊള്ളക്കെതിരെ ഹൈകോടതിപോലും രംഗത്തു വന്നിരുന്നു എറണാകുളം ആർ ടി ഓ ഓഫീസിന്റെ പരുതിയിൽ അഞ്ഞുറിലധികം ഏജന്റന്മാരാണ് നാട്ടുകാർക്ക് സേവനം നൽകാനെന്ന പേരിൽ ഇടനിലകരൊയി പ്രവർത്തിച്ചു തീവെട്ടിക്കൊള്ള നടത്തുന്നത്.ഏജന്റന്മാരുടെ സഹായകുടാതെ നാട്ടുകാര്ക്ക് ഗതാഗത വകുപ്പിൽ നിന്നും ലഭിക്കേണ്ടസഹായം ലഭ്യമാക്കാൻ സ്ഥാപിച്ച കൗണ്ടറിനെതിരെ ഏജന്റന്മാർക്ക് വേണ്ടി ചില ഭരണകക്ഷി നേതാക്കളും രംഗത്തെത്തിയതാണ് വിവരം. മുൻപ് ഇവിടേ സേവനമനുഷ്ഠിച്ചിരുന്ന ആർ ടി ഓ ക്കെതിരെ സ്വകാര്യ ബസ്സുടമകൾ സംഘടിച്ചു രംഗത്തുവരുകയും രാഷ്ട്രീയ നേതൃത്തത്തെ കൂട്ടുപിടിച്ച് സ്ഥലമായിരുന്നു ഇപ്പോഴത്തെ ആർ ടി ഓ ക്കെതിരെ കമ്മീഷൻ ഏജന്റന്മാരാനാണ് സംഘടിച്ച രാഷ്ട്രീയ നേതൃത്തത്തിന്റെ പിൻ ബലത്തോടെ രംഗത്തു വന്നിരിക്കുന്നത്

-

You might also like

-