ക്യാമ്പ് ഫോ​ളോ​വ​ർ​മാ​രു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു; അ​ടി​മ​പ്പ​ണി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്കു സ​ർ​ക്കാ​ർ

0

തി​രു​വ​ന​ന്ത​പു​രം: ക്യാമ്പ്  ഫോ​ളോ​വ​ർ​മാ​രെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ അ​ടി​മ​പ്പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള ക്യാ​ന്പ് ഫോ​ളോ​വ​ർ​മാ​രു​ടെ ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി അ​ന​ന്ദ​കൃ​ഷ്ണ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി. ഉ​ച്ച​യ്ക്കു 12 മ​ണി​ക്കു മു​ന്പ് ക​ണ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി​മാ​ർ​ക്കു​മൊ​പ്പ​മു​ള്ള പോ​ലീ​സു​കാ​രു​ടെ​യും ക​ണ​ക്കെ​ടു​ക്കും. എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ ത​ന്നെ മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​ഷ​യം വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. പി​ന്നാ​ലെ എ​ഡി​ജി​പി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സ് രം​ഗ​ത്തെ​ത്തി. എ​ഡി​ജി​പി​യു​ടെ ഭാ​ര്യ​യും മ​ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​താ ക്യാ​ന്പ് ഫോ​ളോ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​നെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. പു​തി​യ നി​യ​മ​നം സു​ധേ​ഷ് കു​മാ​റി​ന് ന​ൽ​കി​യി​ട്ടി​ല്ല.എ​സ്എ​പി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റി​ന്‍റെ വീ​ട്ടി​ലെ പ​ണി​ക്ക് ദി​വ​സ​വ​ത​ന​ക്കാ​രാ​യ ക്യാമ്പ്  ഫോ​ളോ​വേ​ഴ്സി​നെ നി​യോ​ഗി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പേ​രൂ​ർ​ക്ക​ട എ​സ്എ​പി ഡെ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് പി.​വി രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ ടൈ​ൽ​സ് പ​തി​പ്പി​ക്കാ​ൻ ദി​വ​സ​വ​ത​ന​ക്കാ​രാ​യ പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട മു​ഖ്യ​മ​ന്ത്രി, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്ന് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ​റ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ഇന്ന് ഉച്ചക്ക് മുമ്പ് ക്യാമ്പ് ഫോളോവേഴ്‌സിന്റെ കണക്ക് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എഡിജിപി ആനന്ദകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

You might also like

-