പിവി ശ്രീനിജിൻ എംഎല്‍എക്കെതിരായ ജന്തു പരാമര്‍ശം സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു.
ട്വന്‍റി20 സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ കേസെടുത്തത്. പി.വി.ശ്രീനിജിനെതിരായ ജന്തു പരാമർശം കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനമാണെന്നും എഫ്ഐആറിലുണ്ട്
![Police have registered a case against Sabu M Jacob for making animal remarks against PV Srinijin MLA.](https://indiavisionmedia.com/wp-content/uploads/2024/01/sabu-pp-sree.jpg)
കൊച്ചി| പിവി ശ്രീനിജിൻ എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്‍റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം പുത്തന്‍കുരിശ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞദിവസം നടന്ന ട്വന്‍റി20 സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ കേസെടുത്തത്. പി.വി.ശ്രീനിജിനെതിരായ ജന്തു പരാമർശം കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനമാണെന്നും എഫ്ഐആറിലുണ്ട്.പ്രസംഗത്തിൽ സാബു എം ജേക്കബ്, പി.വി ശ്രീനിജിൻ എം.എൽ എയെ മോശക്കാരനാക്കി ഇകഴ്ത്തി സംസാരിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. സംഭവത്തില്‍ പിവി ശ്രീനിജിൻ എംഎല്‍എയും സാബു എം ജേക്കബിനെതിരെ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു. പരാതി രാഷ്ടീയ പ്രേരിതമാണെന്നും ട്വന്‍റി 20 പാർട്ടിയുടെ വളർച്ചയിലുള്ള ഭീതിയാണ് പരാതിക്ക് കാരണമെന്നും കലാപാഹ്വാനം നടത്തുന്നത് സി.പി.എമ്മാണെന്നും സാബു എം ജേക്കബ് പറഞ്ഞു.