ചരിത്ര നിമിഴങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം! .മോദി മാർപാപ്പ കൂടിക്കാഴ്ച ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക്

ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്

0

ഡൽഹി | പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ച ഇന്ന്. സെൻറ്പീറ്റേഴ്‌സ് ബസലിക്കയ്‌ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കൂടിക്കാഴ്ച നടക്കുന്നത്.ജി-20 ഉച്ചകോടിക്കും ഇന്ന് തുടക്കമിടും. മാർപാപ്പയെ സന്ദർശിക്കുന്ന് അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദമോദി. നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്‌റാൾ, എ ബി വാജ്‌പേയി എന്നിവരാണ് ഇതിന് മുമ്പേ മാർപാപ്പയെ സന്ദർശിച്ചത്.കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നലെയാണ് പ്രധാനമന്ത്രി റോമിലെത്തിയത്. ഇന്ത്യൻ പതാക ഉയർത്തി മോദിയെ റോമിൽ ആളുകൾ വരവേറ്റത്. കാലാവസ്ഥ വ്യതിയാനം,കൊറോണ,കൊറോണ മഹാമാരിയ്‌ക്ക് ശേഷമുളള സാമ്പത്തിക രംഗം എന്നിവയാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുന്നത്.

ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായും പ്രധാനമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയും മാരിയോയും തമ്മിലുളള ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇന്നലെ നടന്നത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ,പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിപ്പോൾ എ ബി വാജ്‍പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ വലിയ സ്വീകരണമാണ് നൽകിയത്

You might also like

-