ആര്യൻഖാൻ ജയില്‍ മോചിതനായി

മറ്റു പ്രതികളായ അർബാസ് മർച്ചന്‍റ് ,മൂൺ മൂൺ ധമേച്ച എന്നിവരും ഇന്ന് ജയില്‍ മോചിതരാകും

0

ആഡംബരകപ്പലിലെ ലഹരിക്കേസിൽ പിടിയിലായ ആര്യൻഖാൻ ജയില്‍ മോചിതനായി. ജാമ്യനടപടികൾ പൂർത്തിയായ ആര്യൻ ഖാൻ ആര്‍തര്‍റോഡ് ജയിലില്‍ നിന്നും മന്നത്തിലെ വീട്ടിലെത്തും.കേസിലെ മറ്റു പ്രതികളായ അർബാസ് മർച്ചന്‍റ് ,മൂൺ മൂൺ ധമേച്ച എന്നിവരും ഇന്ന് ജയില്‍ മോചിതരാകും.

22 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന്‍ഖാന്‍ ജയില്‍ മോചിതനാകുന്നത്. ആര്യന് വേണ്ടി ഇളവ് നൽകാൻ കഴിയില്ലെന്ന് ജില്ലാ സൂപ്രണ്ടും നിലപാട് എടുത്തു. ആര്യനെ സ്വീകരിക്കാൻ പിതാവ് ഷാരൂഖ് ഖാനും ജയിലിലെത്തിയിരുന്നു. നടി ജൂഹി ചാവ്‍ലയുടെ ആൾ ജാമ്യത്തിലും ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചതിന് ശേഷവുമാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും 11 മണി മുതൽ 2 മണി വരെയുള്ള സമയത്ത് എൻ.സി.ബി ഓഫീസിൽ ഹാജരാവണം പ്രതികൾ ജാമ്യ വ്യവസ്ഥ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കാൻ എൻ.സി.ബിക്ക് കോടതിയെ സമീപിക്കാമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

You might also like

-