ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിനരേന്ദ്രമോദി ഇന്ന്കേരളത്തിൽ

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാൽ പാക്കിസ്ഥാനാണോ എന്ന് തോന്നുമെന്നതടക്കം ബിജെപി നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന തുടർച്ചായ വിവാദ പരമാർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്

0

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാൽ പാക്കിസ്ഥാനാണോ എന്ന് തോന്നുമെന്നതടക്കം ബിജെപി നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന തുടർച്ചായ വിവാദ പരമാർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുക. ഹിന്ദു ഭൂമിപക്ഷ മണ്ഡലത്തിൽ നിന്നും രാഹുൽ ഒളിച്ചോടിയെന്ന തന്‍റെ നേരത്തെയുള്ള വിമർശനം കോഴിക്കോടും പ്രധാനമന്ത്രി ആവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കേരളത്തിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി രാഹുൽ മത്സരിക്കുന്ന വയനാട്ടിൽ പ്രചാരണത്തിനെത്തുന്നില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. പകരം ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും. ശബരിമല വിഷയത്തിലുള്ള മേൽകൈ തെരഞ്ഞെടുപ്പിൽ നേട്ടമാക്കാനിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലും പ്രധാനമന്ത്രി എത്തില്ല. ഇതിനിടെ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിനെ കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പരിപാടിയിലെത്തിച്ച് പൊതുപര്യടനം ശക്തമായി തുടരാനും ബിജെപി നേതാക്കൾ ആലോചിക്കുന്നുണ്ട്

You might also like

-