റിട്ട. എസ്.ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

0

കോട്ടയം :ഗാന്ധിനഗറിൽ റിട്ട. എസ്.ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയകാല വീട്ടിൽ ശശിധരനാണ് മരിച്ചത്. അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുലർച്ചെ നടക്കാൻ ഇറങ്ങിയ റിട്ട. എസ്.ഐ ശശിധരനെ വീടിന് സമീപത്തെ വഴിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പത്രമിടാനെത്തിയ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുണ്ട്. രക്തം വാർന്നാണ് മരണം സംഭച്ചിരിക്കുന്നത്.

മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ശശിധരൻ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനോട് ചേർന്ന വഴിയെ ചൊല്ലി യുവാവും ശശിധരനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്ന് രാത്രി വിദേശത്തേക്ക് പോകാനിരിക്കെയാണ് ശശിധരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്

You might also like

-