കണ്ണൂരിൽ ആയുധങ്ങളുമായി SDPI പ്രവർത്തകൻ പിടിയിൽ

ഇയാള്‍ക്കൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു

0

കണ്ണൂർ :ആയുധങ്ങളുമായി എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ പിടിയില്‍. വാരം സ്വദേശി മുഹമ്മദ് ഫസീമിനെ ടൗണ്‍ എസ്‌ഐ ബിഎസ് ബാവിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. നാല് നമ്പര്‍ പ്ലേറ്റ്, സര്‍ജിക്കല്‍ ബ്ലേഡുകള്‍, രണ്ട് കട്ടിംഗ് പ്ലെയര്‍, കൊടുവാള്‍, രണ്ട് ഇരുമ്പ് ദണ്ഡ്, കഠാര എന്നിവയാണ് പിടിച്ചെടുത്തത്. ഇയാള്‍ക്കൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
.രഹസ്യവിവരത്തെ തുടര്‍ന്ന് കക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് ആക്ടീവകളിലായി അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഓടിരക്ഷപ്പെട്ടവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

You might also like

-