മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് വൈകും സ്പിൽ വേ ഷട്ടറുകൾ ഉച്ചയ്ക്ക് 12.30ന് ഉയർത്തിയേക്കും

പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും , ജീവനക്കാരും അതീവ ജാഗ്രതാ പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു.

0

തേക്കടി | മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് വൈകുന്നത്. 12.30ന് തുറക്കാനാണ് ഇപ്പോൾ തീരുമാനം. മൂന്നു ഷട്ടറുകള്‍ തുറന്ന് ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളം പുറത്തേയ്ക്കൊഴുക്കും.രണ്ടുമണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തും. എന്നാല്‍ റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് എത്തിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം പ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. 137.5 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ് നേരെത്തെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ 11 : 30 തുറക്കുമെന്ന് തമിഴ്‍നാട് അറിയിച്ചിരിന്നുവെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റാറുകയായിരിന്നു

Mullaperiyar Dam

05-08-2022
12.00 PM

Level =137.45 ft

Discharge
Current = 2116 cusecs
Average= 2099 cusecs

Inflow
Current = 5616 cusec
Average = 7949 cusec

Storage = 6483.40 Mcft

Rainfall
Hourly = nil
Total = 8.4 mm

അതേസമയം   ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലന്നു ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു,  ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (05-08-22) രാവിലെ 9.മണിക്ക് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഡാമിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 മുതൽ 30 Cm വീതം ഉയർത്തി 534 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും , ജീവനക്കാരും അതീവ ജാഗ്രതാ പാലിക്കണം.
പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു.
മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

-

You might also like

-