മുല്ലപ്പെരിയാർ ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറന്നു , ഇടുക്കിയിലേക്ക് നീരൊഴുക്ക് ആരംഭിച്ചു

അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു നീരൊഴുക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരങ്ങളിൽ ജില്ലാഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.ജില്ലാകളക്ടർ അറിയിച്ചു

0

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു.തുറന്നത് v2, v3, v4 ഷട്ടറുകൾ

3 ഷട്ടറുകൾ 30 സെൻറ്റി മീറ്റർ ഉയർത്തി.

534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.

2 മണിക്കൂറിന് ശേഷം അളവ് 1000 ഘനയടിയായി ഉയർത്തി .

തേക്കടി |മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു ഉച്ചക്ക് ഒരു മണിക്കാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ( V2, V3 & V4) 0.30 മീറ്റർ ഉയർത്തിയത് 534 ക്യുസെക്സ് ജലമാണ്  അണക്കെട്ടിൽ നിന്നും പുറത്തു വിടുന്നത് . അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു നീരൊഴുക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരങ്ങളിൽ ജില്ലാഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.ജില്ലാകളക്ടർ അറിയിച്ചു.ജനങ്ങൾ ആശങ്കപ്പെടേണ്ട ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട് ജില്ലാ കളക്ടർ പറഞ്ഞു

അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു വിട്ട സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.

Mullaperiyar Dam

05-08-2022
1.00 PM

Level =137.50 ft

Discharge
Current = 2166 cusecs
Average= 2101 cusecs

Inflow
Current = 5616 cusec
Average = 7616 cusec

Storage = 6496 Mcft

Rainfall
Hourly = nil
Total = 8.4 mm

Shutter opening at 1.00 pm
V2=30 cm
V3=30 cm
V4=30 cm

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (05-08-22) രാവിലെ 9.മണിക്ക് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഡാമിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 മുതൽ 30 Cm വീതം ഉയർത്തി 534 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും.. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും , ജീവനക്കാരും അതീവ ജാഗ്രതാ പാലിക്കണം.
പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു.
മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം

-

You might also like

-