മുല്ലപെരിയാർ അണക്കെട്ടിലെ കൂടുതൽ സ്പിൽ ഷട്ടറുകൾ 3 മണിക്ക് തുറക്കും

അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു വിട്ട സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.

0

തേക്കടി |വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ് . ജലനിരപ്പ് ക്രമീകരിക്കാൻ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ ( V2, V3 & V4) കൂടാതെ മൂന്ന് ഷട്ടറുകൾ (V7,V8 & V9) കൂടെ ഇന്ന് (05) 3 മണി മുതൽ 0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതായി ജില്ലാഭരണകൂടം വ്യകത്മാക്കി .
ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Mullaperiyar Dam

05-08-2022
2.00 PM

Level =137.55 ft

Discharge
Tunnel discharge =2166 cusecs
Surplus discharge=534 cusecs
Average=1912 cusecs

Inflow
Current = 6200 cusec
Average = 7950 cusec

Storage = 6508 Mcft

Rainfall
Hourly = 1mm
Total = 9.4 mm

Shutter opening at 1.00 pm
V2=30 cm
V3=30 cm
V4=30 cm

അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നു വിട്ട സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (05-08-22) രാവിലെ 9.മണിക്ക് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഡാമിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 മുതൽ 30 Cm വീതം ഉയർത്തി 534 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും.. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും , ജീവനക്കാരും അതീവ ജാഗ്രതാ പാലിക്കണം.
പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു.
മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

-

You might also like

-