മൂന്നാർ രാജമലയിൽ പെട്ടിമുടിയിൽ മണ്ണിടിഞ്ഞു വീണു ഇരുപതോളം ലയങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണതായി റിപ്പോർട് വൃഷ്ടിപ്രദേശത്ത് തീവ്ര മഴ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 130.40 അടിയിലെത്തി,പൊന്മുടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു

​ല​നി​ര​പ്പ് 127.2 അ​ടി​യി​ൽ എ​ത്തി. ക​ഴി​ഞ്ഞ ഒ​രു ദി​വ​സം​കൊ​ണ്ട് നാ​ല​ടി ജ​ല​മാ​ണ് ഉ​യ​ർ​ന്ന​ത്.

0

കു​മ​ളി: മൂന്നാർ രാജമല പെട്ടിമുടിയിൽ എൺപതോളം കുടുംബങ്ങൾ താമസിക്കുന്ന താഴ്വാരത്തേക്ക് പതിച്ചതായി വിവരമുണ്ട് ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല . പ്രദേശത്തേക്ക് വനം വകുപ്പും ജീവനക്കാർ പുറപെട്ടതായാണ് വിവരം പെരിയവര താത്കാലിക പാലം ഒലിച്ചുപോയതിനൽ പ്രദേശം തികച്ചു ഒറ്റ പെട്ടിരിക്കുകയാണ് വൈദുതി ബന്ധവും ടെലഫോൺ ബന്ധവും ഈ മേഖലയിൽ താറുമാറായിരിക്കുകയാണ്ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 127.2 അ​ടി​യി​ൽ എ​ത്തി. ക​ഴി​ഞ്ഞ ഒ​രു ദി​വ​സം​കൊ​ണ്ട് നാ​ല​ടി ജ​ല​മാ​ണ് ഉ​യ​ർ​ന്ന​ത്. അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്ത് മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന​തും നീ​രൊ​ഴു​ക്ക് കൂ​ടു​ന്ന​തും ഇ​നി​യും ജ​ല​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.അതിശകതമായ മഴയെ തുടർന്ന് പൊന്മുടി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു ഇന്ന് രാവിലെ പത്തുമണിക്കാൻ ഡാം തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നതെങ്കിലും രാത്രി പെയ്ത മഴയിൽ ഡാമിന്റെ സംഭരണ ശേഷി കവിയുകയായിരുന്നു ഇതേതുടർന്ന് പുലർച്ചയെ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തുറക്കുകയായിരുന്നു .

അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 2,349.15 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം 2,316.64 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ഈ ​മാ​സം ഒ​ന്നു​മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 12.81 അ​ടി​വെ​ള്ളം ഉ​യ​ർ​ന്നു. അ​ണ​ക്കെ​ട്ടി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 59.89 ശ​ത​മാ​നം വെ​ള്ളം നി​ല​വി​ലു​ണ്ട്.ജി​ല്ല​യി​ൽ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളൊ​ഴി​കെ​യു​ള്ള മ​റ്റു ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യോ​ട് അ​ടു​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലി​നും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ നി​രോ​ധി​ച്ചു.

 

പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. പ​ട്ടാ​മ്പി പോ​ക്കു​പ​ടി സ്വ​ദേ​ശി മൊ​യ്തീ​ൻ(70) ആ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ലു​വ മ​ണ​പ്പു​റ​ത്ത് വെ​ള്ളം ക​യ​റി. ഇ​തോ​ടെ ശി​വ​ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കും വെ​ള്ളം ക​യ​റി.
അ​തേ​സ​മ​യം, മഴ ശക്തമായതോടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ളും, ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും തു​റ​ന്നു.എറണാകുളം ചെല്ലാനത്തും വൈപ്പിനിലെ നായരമ്പലത്തുമാണ് കടലാക്രമണം രൂക്ഷമായത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടും കോവിഡ് ഭീതിമൂലം ആളുകള്‍ ക്യാമ്പുകളിലെത്താന്‍ മടിക്കുകയാണ്.
എറണാകുളം ജില്ലയിലെ പ്രധാന കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് ചെല്ലാനം. മഹാമാരിയെ തുരത്താന്‍ ഊര്‍ജിതമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, പക്ഷെ പ്രദേശവാസികളുടെ കാലങ്ങളായുളള കടല്‍ഭിത്തി എന്ന ആവശ്യത്തെ കണ്ടില്ലെന്ന് നടിച്ചത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിനയായി. അത്രയ്ക്കും രൂക്ഷമായ കടലാക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നെങ്കിലും കോവിഡ് ഭീതിമൂലം ക്യാംപുകളിലെത്താതെ ഇരട്ടി ദുരിതമനുഭവിക്കുകയാണ് തീരദേശവാസികള്‍.