ബാലഭാസ്കറിന്‍റെ മരണം സി ബി ഐ കലാഭവൻ സോബിയുടെ മൊഴിയെടും

പുലർച്ചെ 3.30ക്ക് സ്കോർപ്പിയോ കാറുകളിൽ ചിലർ അവിടെ എത്തി. ദുരൂഹത തോന്നിയതിനാൽ വാഹനമെടുത്തു പോകുമ്പോഴാണ് പള്ളിപ്പുറത്ത് ബാലഭാസ്ക്കറുടെ കാർ ഇടിച്ചത് കാണുന്നത്

0

തിരുവനന്തപുരം :ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി സി.ബി.ഐ ഇന്ന് എടുക്കും. ബാലഭാസ്ക്കറുടെ കാർ അപകടത്തിൽ പെടുന്ന സമയത്ത് സംശയാസ്പദമായി ചിലരെ കണ്ടു എന്ന് സോബി വെളിപ്പെടുത്തിയിരുന്നു.തിരുനെൽവേലിയിലേക്ക് പോകുന്ന വേളയിൽ മംഗലപുരത്തിനടുത്തുള്ള പമ്പിൽ സോബി വിശ്രമിച്ചിരുന്നു. പുലർച്ചെ 3.30ക്ക് സ്കോർപ്പിയോ കാറുകളിൽ ചിലർ അവിടെ എത്തി. ദുരൂഹത തോന്നിയതിനാൽ വാഹനമെടുത്തു പോകുമ്പോഴാണ് പള്ളിപ്പുറത്ത് ബാലഭാസ്ക്കറുടെ കാർ ഇടിച്ചത് കാണുന്നത്. ആ സമയം ഒരാൾ അവിടെ നിന്ന് ഓടിപ്പോവുകയും മറ്റൊരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്നതും കണ്ടു എന്നതായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ.
ഇക്കാര്യങ്ങൾ ബാലഭാസ്കറുടെ മാനേജർ പ്രകാശൻ തമ്പിയോട് പറഞ്ഞെങ്കിലും മുഖവിലക്കെടുത്തില്ല. നയതന്ത്ര ബാഗേജിലെത്തിയ സ്വർണ്ണം പിടികൂടിയ ശേഷമാണ് ഇതിലെ ഒന്നാം പ്രതിയായ സരിത്തിനെയാണ് ബാലഭാസ്കറുടെ അപകട സ്ഥലത്ത് കണ്ടതെന്ന് സോബി വീണ്ടും വെളിപ്പെടുത്തിയിരുന്നു. നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സോബിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തള്ളിയതാണ്.

-

You might also like

-