മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനത്തെ കൂട്ട് നിർത്തുന്നു, മാത്യു കുഴൽനാടൻ

സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സർക്കാർ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സർക്കാർ വകുപ്പുകൾ നൽകുന്നില്ല

0

തിരുവനന്തപുരം | മാസപ്പടിയിൽ ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് മാത്യു കുഴൽനാടൻ എം എൽ എ വീണ്ടും രംഗത്തെത്തി . മുഖ്യമന്ത്രിയുടെ മകൾ വീണ അടച്ച നികുതിയുടെ കണക്കിൽ ധനവകുപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ചോദിക്കുന്ന വിവരങ്ങൾക്ക് മറുപടിയില്ല. പൗരൻ എന്ന പരിഗണന പോലും നൽകുന്നില്ല. അഴിമതി മറയ്ക്കാൻ സർക്കാർ സംവിധാനം . സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സർക്കാർ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സർക്കാർ വകുപ്പുകൾ നൽകുന്നില്ല. എംഎൽഎ എന്ന നിലയിൽ നൽകിയ കത്തുകൾക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു..

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കൊള്ളയ്ക്ക് സർക്കാർ സംവിധാനത്തെ കൂട്ട് നിർത്തുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടി എന്ന വിഷയത്തിലെ 1.72 കോടിയിൽ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ടോ എന്നതാണ് എന്റെ ചോദ്യം. വിജിലൻസിലടക്കം കൊടുത്ത കത്തുകളിൽ സർക്കാർ മറുപടി നൽകുന്നില്ല. മാസപ്പടി വിഷയത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.വിജിലൻസ് വകുപ്പിൽ നിന്ന് വിചാരണക്ക് അനുമതി ചോദിച്ച് എത്ര കേസുകൾ വന്നുവെന്നും അതിൽ എത്രയെണ്ണത്തിന് അനുമതി നൽകിയെന്നും ചോദ്യത്തിന് മറുപടി നൽകിയില്ല. സെപ്തംബർ 21 നാണ് അപേക്ഷ നൽകിയത്. വിജിലൻസ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചത്. എന്നാൽ മറുപടി ലഭിച്ചില്ലെന്നും കുഴൽനാടൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിജിലൻസിന് നൽകിയ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ നൽകുന്നില്ല. മാസപ്പടിയിൽ ഉൾപ്പെട്ട 1.2കോടി രൂപയ്ക്ക് നികുതി അടച്ചോ എന്നായിരുന്നു ചോദ്യം. ധനവകുപ്പ് എക്സാലോജിക്കിന്റെ വിവരങ്ങൾ മാത്രം നൽകി. നാല് കത്തുകൾ ഇതുവരെ നൽകിയിട്ട് ഒന്നിനും മറുപടിയില്ല. അഴിമതിക്കെതിരായ പോരാട്ടം യുവാക്കൾ ഏറ്റെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം താനൊരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ അഴിമതി കുറയില്ലെന്നും പറഞ്ഞു.

റബ്കോയിൽ നടന്നത് സിപിഎം നേതൃത്വത്തിന്റെ വലിയ അഴിമതിയാണെന്ന് അദ്ദേഹം വിമർശിച്ചു. 2019 ൽ 238 കോടി രൂപയാണ് സർക്കാർ റബ്ക്കോയ്ക്ക് നൽകിയത്. 11 തവണയായി പലിശ സഹിതം തിരിച്ച് അടയ്ക്കണം എന്നായിരുന്നു ധാരണ. എന്നാൽ പണം തിരിച്ചടച്ചില്ല. റബ്ക്കോയ്ക്കെതിരെ ഒരു നടപടിയും സർക്കാർ എടുത്തില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. വരും നാളുകളിൽ ഈ പണം എഴുതിത്തള്ളനാണ് നീക്കം. സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറി.ഇത് എം.എൽ.എയെന്ന നിലയിൽ എന്‍റെ അവകാശത്തിന്‍റെ ലംഘനം കൂടിയാണ്.ആർ.ടി.ഐ പ്രകാരം ഒരു സാധാരണ പൗരൻ എന്തെങ്കിലും വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് ഒരു മാസത്തിനകം നൽകണമെന്നാണ് നിയമം. എന്നാൽ, ഒരു എം.എൽ.എ എന്ന നിലയിൽ ഞാൻ കൊടുത്ത കത്തുകൾക്ക് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കണം എന്നതാണ് ഇതിന് പിന്നിൽ”

You might also like

-