നവദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു

ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന മാരി സെല്‍വവും കാര്‍ത്തികയും തമ്മിലുള്ള വിവാഹത്തിന് കാര്‍ത്തികയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കമാണ്. അതിനാലാണ് കാര്‍ത്തികയുടെ കുടുംബം വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചത്

0

തൂത്തുകുടി| തമിഴ്‌നാട് തൂത്തുകുടിയില്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊലപാതകം. മാരിസെല്‍വം (24), കാര്‍ത്തിക (20) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന മാരി സെല്‍വവും കാര്‍ത്തികയും തമ്മിലുള്ള വിവാഹത്തിന് കാര്‍ത്തികയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കമാണ്. അതിനാലാണ് കാര്‍ത്തികയുടെ കുടുംബം വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം 30 ന് പൊലീസ് സംരക്ഷണത്തില്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. കാര്‍ത്തികയുടെ പിതാവിന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കേസ് അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.

You might also like

-