അടിമാലി മങ്കടവിൽ നിന്നും കാണാതായ കമിതാക്കളുടെ മൃതദേഹം പാൽകുളം മേടിൽ നിന്നും കണ്ടെത്തി

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തിയ വനമേഖലാട് ചേർന്നുള്ള ഉൾകാട്ടിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ .

0

അടിമാലി :മങ്കടവിൽ നിന്നും കാണാതായ കാണാതായ കമിതാക്കളുടെ മൃതദേഹം കണ്ടെത്തി വന വകുപ്പ് പാൽകുളംമേട് വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിലാണ് . മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ട് അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. വനപാലകർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവ സ്ഥലത്തു എത്തിയിട്ടുണ്ട് . ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തിയ വനമേഖലാട് ചേർന്നുള്ള ഉൾകാട്ടിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ .

കഴിഞ്ഞ 13 ന് കാണാതായ സമീപ വാസികളായ ഇരുവരെയും കാണാനില്ലെന്ന് കാട്ടി ഇരുവരെയും കാണാതായ അന്ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും ദിവസ്സങ്ങൾ പിന്നിട്ടും അടിമാലി പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണമുണ്ട്

കഴിഞ്ഞ പതിമൂന്നിനാണ് അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തിൽ അനികുമാറിന്റെ മകൾ ശിവഗംഗയും മരോട്ടിമൂട്ടിൽ രവീന്ദ്രന്റെ മകൻ വിവേക് രവീന്ദ്രനെയും കാണാതാകുന്നത് .പതിമൂന്നാം തിയതി രാത്രി .7 :15 വരെ വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടി വീട്ടിൽ കുടുംബ പ്രാത്ഥനക്കിടെ ശുചിമുറിയിൽ പോകുകയാണെന്നറിയിച്ചണ് വീട് വിട്ടത് .പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു അന്ന് രാത്രി 9 :30 ത്തോടെ ബന്ധുക്കൾ അടിമാലി പോലിസിയിൽ പരാതി നൽകിയെങ്കിലും . അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു ..
കഴിഞ്ഞ 13 ന് രാത്രി വീട് വിട്ട ഇരുവരും ബൈക്കിൽ പോകുന്നത് വീടിനു സമീപം മങ്കടവ് ദേവി ക്ഷേത്രത്തിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .പതിനഞ്ചാം തിയതി ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 68 A 9417 പൾസർ ബൈക്ക് ഇടുക്കി കരിമ്പൻ സമീപം പാൽകുളംമേട് വിനോദസഞ്ചര മേഖലയോട് ചേർന്നുള്ള വനാതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടുത്തുകയുണ്ടായി പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് . നാട്ടുകാരും ബന്ധുക്കളും ചേർന്ന് വനമേഖലിൽ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല .
ഇരുവരും വീട് വിട്ട ശേഷം 14 ലാം തിയതി രാവിലെ 9 : 30 ന് വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന്അറിയിച്ചിരുന്നു .ഇതിനു ശേഷം ഇരുവരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമാകുകയായിരുന്നു .ബന്ധുക്കൾ പോലീസിൽ പരാതി നൽകിദിവസ്സങ്ങൾ പിന്നിട്ടിട്ടും വേണ്ടത്ര രീതിയിൽ അന്വേഷണം നടത്താൻ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലന്നുആക്ഷേപം ഉണ്ട് .ഇരുവരുടെയും ബന്ധം ഇരു വീട്ടുകാർക്കും അറിവുള്ളതായിരുന്നു .പെൺകുട്ടി യുടെ പഠനം പൂർത്തിയായ ശേഷം വിവാഹം എന്നതീരുമാനത്തിലായിരുന്നു മാതാപിതാക്കൾ .എന്നാൽ ഇതിനിടെയാണ് ഇരുവരുടെയും തിരോധാനം .വിവേക് അടിമാലിയിൽ ഷോപ്പിൽ ജോലിചെയ്യുവാരുന്നയാളും പെൺകുട്ടി രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമാണ്.

You might also like

-