മാനസിക വെല്ലുവിളി നേരിടുന്നയാള്‍ സ്‌കൂള്‍ അധ്യാപികയുടെ തലവെട്ടിയെടുത്തു

മാനസിക വെല്ലുവിളി നേരിടുന്നയാള്‍ സ്‌കൂള്‍ അധ്യാപികയുടെ തലവെട്ടിയെടുത്തുകാടുകയറി. ഝാര്‍ഖണ്ഡിലെ ഖര്‍സവാന്‍ ജില്ലയിലെ സിറാകേല ഖപര്‍സായ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയായ സുക്രു ഹെസ്സയാണ് കൊല്ലപ്പെട്ടത്

0

സാരയാകേല :മാനസിക വെല്ലുവിളി നേരിടുന്നയാള്‍ സ്‌കൂള്‍ അധ്യാപികയുടെ തലവെട്ടിയെടുത്തുകാടുകയറി. ഝാര്‍ഖണ്ഡിലെ ഖര്‍സവാന്‍ ജില്ലയിലെ സിറാകേല ഖപര്‍സായ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയായ സുക്രു ഹെസ്സയാണ് കൊല്ലപ്പെട്ടത്. രാവിലെ കുട്ടികള്‍ നോക്കിനില്‍ക്കെ ഹരി ഹെംബ്രൂം എന്നയാൾ സ്‌കൂളില്‍ നിന്നും അധ്യാപികയെ വലിച്ച് അടുത്തുതന്നെയുള്ള തന്‍റെ വീട്ടിലെത്തിച്ച് കത്തികൊണ്ട് തലവെട്ടുകയായിരുന്നു.

വെട്ടിയെടുത്ത തലയും മറുകൈയില്‍ കത്തിയുമായി ഇയാള്‍ കാട്ടിലേക്കുപോയി. പൊലീസ് പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇരയായ അധ്യാപികയുടെ ശിരസുസഹിതം ഇയാളെ പിടികൂടിയത്. മാനസികപ്രശ്‌നമുള്ള ഇയാള്‍ അടുക്കുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അധ്യാപകര്‍ പ്രതിഷേധിച്ചു.സ്‌കൂളുകള്‍ അടച്ചിട്ടു. ബുധനാഴ്ചയും പ്രതിഷേധം നടക്കും

You might also like

-