ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി

കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയായിരുന്ന ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് അഭിഭാഷകന്റെ സഹായത്തോടെ വെക്കത്തുള്ള കോടതിയില്‍ കീഴടങ്ങിയത്.

0

കോട്ടയം: ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയായിരുന്ന ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് അഭിഭാഷകന്റെ സഹായത്തോടെ വെക്കത്തുള്ള കോടതിയില്‍ കീഴടങ്ങിയത്.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ കേരളത്തിലേയ്ക്ക് എത്തിച്ചാണ് പീഡനത്തിന് വിധേയയാക്കിയത്. സ്വര്‍ണാഭരണങ്ങളും വൈദികന്‍ തട്ടിയെടുത്തതായി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ആരോപണങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് തോമസ് താന്നിനില്‍ക്കും തടത്തിലിനെ പള്ളിവികാരി സ്ഥാനത്തുനിന്ന് പാലാ രൂപത പുറത്താക്കിയിരുന്നു. കല്ലറയിലെ മഹിളാമന്ദിരത്തിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോള്‍ കഴിയുന്നത്

You might also like

-