ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍

ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്

0

കോഴിക്കോട് : മുക്കത്ത് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ രണ്ട് ദിവസമായി യുവാവ് പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.

പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം ഇതര മതസ്ഥനായ യുവാവിന്റെ മാനസിക സമ്മര്‍ദ്ദം മൂലമാണെന്ന് സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. യുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്താറുള്ളതായും സഹപാഠികള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേന്ന് യുവാവുമായി പെണ്‍കുട്ടി പുറത്ത് പോയിരുന്നു എന്നും സഹപാഠികള്‍ പോലീസിനോട് വ്യക്തമാക്കി. അന്ന് പെണ്‍കുട്ടി യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രം കൂടി ബാഗില്‍ കരുതിയിരുന്നതായും സഹപാഠികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്

You might also like

-