ആന്ധ്രാ മോഡൽ സ്ത്രീ സുരക്ഷാ കേരളത്തിലും കെ കെ ശൈലജ.

നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവർത്തികമാക്കുന്നതിലാണ് നീതിപീഠങ്ങൾക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്.

0

കോഴിക്കോട്: സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയിൽ നടപ്പാക്കിയ നിയമം ആവശ്യമെങ്കിൽ കേരളത്തിലും കൊണ്ടുവരുമെന്ന് മന്ത്രി കെ കെ ശൈലജ.ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും അവ‍ര്‍ പറഞ്ഞു.”നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവർത്തികമാക്കുന്നതിലാണ് നീതിപീഠങ്ങൾക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങൾ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാൻ തയ്യാറായാൽ കുറേക്കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. ആന്ധ്ര മോഡൽ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കിൽ അത് കേരളത്തിലും നടപ്പിലാക്കും,” മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കും. സാമൂഹ്യമാധ്യങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചാൽ രണ്ട് വർഷമാണ് തടവ്. പോക്സോ കേസുകളിൽ ഏഴ് വർഷം വരെ തടവ് ലഭിക്കും. നിലവിൽ ഇത് മൂന്ന് വർഷമാണ്. ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്

You might also like

-