ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

സെര്‍ജന്റ് കെയ്‌ല സുള്ളിവാനാണ് (43) കൊല്ലപ്പെട്ടത്. ഈ കേസ്സിലെ പ്രതി റ്റവോറസ് ഐന്‍ണ്ടേഴ്‌സനെ (21) ഹൂസ്റ്റണിലെ 42000 ബ്ലോക്ക് ഹെറിറ്റേജ് ട്രയലിലുള്ള വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതി ചെറുത്ത് നില്‍പിന് ശ്രമിച്ചില്ലാ എന്ന് പോലീസ് പറഞ്ഞു.

0

ഹൂസ്റ്റണ്‍: ഡിസംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ട്രാഫിക് സ്റ്റോപ്പില്‍ നിന്നും പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വാഹനത്തില്‍ കയറി അതിവേഗത്തില്‍ ഓടിക്കുന്നതിനിടയില്‍ വനിതാ പോലീസ് ഓഫീസറെ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ പ്രതിയെ 48 മണിക്കൂറിന് ശേഷം വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു.സെര്‍ജന്റ് കെയ്‌ല സുള്ളിവാനാണ് (43) കൊല്ലപ്പെട്ടത്. ഈ കേസ്സിലെ പ്രതി റ്റവോറസ് ഐന്‍ണ്ടേഴ്‌സനെ (21) ഹൂസ്റ്റണിലെ 42000 ബ്ലോക്ക് ഹെറിറ്റേജ് ട്രയലിലുള്ള വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതി ചെറുത്ത് നില്‍പിന് ശ്രമിച്ചില്ലാ എന്ന് പോലീസ് പറഞ്ഞു.

ഇയ്യാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 ഡോര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. ഒരു കൈയ്യില്‍ വിലങ്ങുമായിട്ടാണ് ഇയ്യാള്‍ രക്ഷപ്പെട്ടത്.ഹൂസ്റ്റണി് മൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പോലീസ് ഓഫീസറാണ് കെയ്‌ല കഴിഞ്ഞ ശനിയാഴ്ച കുടുംബ കലഹം അന്വേഷിക്കുന്നതിന് എത്തിചേര്‍ന്ന് ഹൂസ്റ്റണ്‍ പോലീസ് സെര്‍ജന്റ് ക്രിസ്‌റ്റൊഫര്‍ ആര്‍ട്ടുറൊ സൊലിസ് എന്ന 25ക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇയ്യാള്‍ക്കെതിരെ കാപ്പിറ്റല്‍ മര്‍ഡറാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

You might also like

-