“കിറ്റക്സിലെ ഇതര സംസ്ഥന തൊഴിലാളികൾ കമ്പനി ഗുണ്ടകൾ? പ്രദേശത്ത് ഇവരുടെ അക്രമങ്ങൾ പതിവെന്ന് നാട്ടുകാർ

കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ് ഇതിന് പിന്നിൽ. കഴിഞ്ഞ എട്ട് പത്ത് വർഷത്തെ ചരിത്രം പരിശോധിക്കുക. ലഹരി ഉപയോ​ഗിച്ചെന്നോ നാട്ടുകാരെ ഉപയോ​ഗിച്ചെന്നോ ഉള്ള കേസുകളില്ല

0

കൊച്ചി | കിറ്റക്‌സിലെ ഇതര സംസ്ഥന തൊഴിലാളികൾ നാട്ടുകാർക്ക് നേരെയും പൊലീസിന് നേരെയും അക്രമനടത്തുന്നത് ഇത് ആദ്യമല്ല .രണ്ടായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കന്ന കിറ്റക്സിൽ തൊഴിലകളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചിരിക്കുകയാണ്. ലഹരിക്ക് അടിപെട്ട ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടുകാരെ ആക്രമിക്കുന്നതും ഇവിടെ പതിവാണ്. എറണാകുളം കിഴക്കമ്പലത്ത് ഇന്നലെ നടന്നത് നാളുകളായി നാട്ടുകാർ അനുഭവിക്കുന്നതിന്റെ തുടർച്ച.

” കമ്പനിയുടെ ഗുണ്ടകൾ കണക്കെ നാട്ടുകാരോടും ഇടപെടുന്ന ഇവർ പ്രദേശത്തെ റോഡ് കയ്യേറി യാത്രചെയ്യാൻ അനുവദിക്കാത്ത മട്ടിലിരിക്കുന്നത് പതിവാണെന്നും” നാട്ടുകാർ പറയുന്നു. ഇവർ മദ്യപിച്ച് റോഡിലിരിക്കുന്നത് മൂലം കുടുംബസമേതം യാത്ര ചെയ്യാനാകാത്ത അവസ്ഥയുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇന്നലെ അക്രമം അഴിച്ചുവിട്ട തൊഴിലാളികൾ മുമ്പും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിച്ചപ്പോൾ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. അതേസമയം, കമ്പനിയിലെ തൊഴിലാളികൾക്ക് ആവശ്യത്തിന് അവധികളിലെന്നും മറ്റു സൗകര്യങ്ങളില്ലെന്നുമുള്ള വിമർശനമുണ്ട്

“കള്ളും കഞ്ചാവും അടിച്ചവര്‍ റോട്ടില്‍ ബഹളം ഉണ്ടാക്കി, ഇവരുടെ അതിക്രമം അതിരുകടന്നപ്പോള്‍ കമ്പനിയിലെ സെക്യൂരിറ്റി ഇവരോട് താമസ സ്ഥലത്തേക്ക് കയറിപ്പോകാന്‍ പറഞ്ഞു. ഇത് സെക്യൂരിറ്റിയും തൊഴിലാളികളുമായ പ്രശ്നമായി, ഇതിന്റെ പരാതി പറയാന്‍ 500 ഓളം പേര്‍ കമ്പനിയുടെ ഓഫീസിന് അടുത്ത് തടിച്ചുകൂടി ആക്രമണം നടത്തി. ഇത് അറിഞ്ഞാണ് പൊലീസ് എത്തിയത് ഇവര്‍ക്കെതിരെ ആക്രമണം തിരിഞ്ഞു. ഒരു വണ്ടി പൂര്‍ണ്ണമായി കത്തി നശിപ്പിച്ചു, ഒരു തകര്‍ന്ന വണ്ടിയിലാണ് സിഐയെയും പൊലീസുകാരെയും കൊണ്ടുപോയത്. ഒരു പ്രത്യേക റിപ്പബ്ലിക്ക് പോലെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്, കള്ളും കഞ്ചാവും ഇവിടുത്തെ പ്രധാന കാര്യമാണ്. സെക്യുരിറ്റിയൊക്കെ പ്രത്യേക പട്ടാളം പോലെയാണ് പെരുമാറുന്നത്. 2012 മുതല്‍ ഇത്തരം നാട്ടുകാര്‍ക്കെതിരായ ആക്രമണം ഉണ്ട്.”പ്രദേശവാസികൾ പറഞ്ഞു

കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ 500 ലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആക്രമമുണ്ടാക്കിയതെന്ന് പോലീസ്

 

അതേസമയം കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ കലാപശ്രമത്തിൽ പ്രതികരണവുമായി കിറ്റെക്സ് കമ്പനി ചെയർമാൻ സാബു എം ജേക്കബ്. കിറ്റെക്സിലെ തൊഴിലാളികൾക്കെതിരെ സമാന രീതിയിൽ മുൻപൊന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നവരുടേതാണെന്നും സാബു ജേക്കബ് പ്രതികരിച്ചു. കേരളത്തിൽ ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുന്നുവെന്നും കുറ്റക്കാരെ കണ്ടെത്താൻ സിസിടിവി പരിശോധിച്ചുവരികയാണെന്നും സാബു പറഞ്ഞു.
സാബു എം ജേക്കബിന്റെ പ്രതികരണം;

“വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം മാത്രമാണിത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് മറ്റു തൊഴിലാളികളുമായി തർക്കമുണ്ടായി. ഒരേ ക്വാട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികൾ രണ്ട് വിഭാ​ഗമായി ചേരിതിരിഞ്ഞാണ് തർക്കം തുടങ്ങിയത്. സെക്യൂരിറ്റി ഇടപെട്ടപ്പോൾ അയാൾക്ക് നേരെ ആക്രമണം ഉണ്ടായി. പിന്നീട് കൂടുതൽ സെക്യൂരിറ്റി വന്നു സൂപ്പർ വൈസേഴ്സ് വന്നു. എല്ലാവരെയും ആക്രമിക്കുന്ന സ്ഥിതി വന്നപ്പോ പൊലീസിനെ വിളിച്ചു. പൊലീസിനെയും അവർ ആക്രമിച്ചു. അന്വേഷണത്തിൽ മനസിലാവുന്നത് ഇവർ എന്തോ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതായിട്ടാണ്. അതിന്റെ ലഹരിയിൽ എല്ലാം കൈവിട്ട് ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. ഇത് ആദ്യ സംഭവമാണ്.ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപരമാണ്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ആരോപണങ്ങൾക്ക് പിന്നിൽ കമ്പനി പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ് ഇതിന് പിന്നിൽ. കഴിഞ്ഞ എട്ട് പത്ത് വർഷത്തെ ചരിത്രം പരിശോധിക്കുക. ലഹരി ഉപയോ​ഗിച്ചെന്നോ നാട്ടുകാരെ ഉപയോ​ഗിച്ചെന്നോ ഉള്ള കേസുകളില്ല, പൊലീസ് റെക്കോർഡുകളില്ല. ലഹരി സുലഭമായി ഇവിടെ കിട്ടുന്നുവെന്ന കാര്യം ആരും എന്താണ് ആലോചിക്കാത്തത്. ലഹരി എത്തിക്കാൻ കേരളത്തിലെല്ലാ സ്ഥലത്തും സൗകര്യമുണ്ട്. ക്യാമറകൾ പരിശോധിക്കുകയാണ്, കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.” സാബു പറഞ്ഞു

You might also like